കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന സംഘം അറസ്റ്റിൽ

ആളൂര്‍: കണ്ണിക്കര ജ്യോതി നഗറിലെ മരോട്ടിക്കുന്നത്ത് ജോഷി എന്നയാളുടെ പലചരക്ക് കടയില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി
പണം കവര്‍ന്ന കേസില്‍ കിഴുത്താണി മേല്‍പുറത്ത് വീട്ടില്‍ വിഷണു പ്രസാദ് (22), ചിറക്കല്‍ അയ്യേരി വീട്ടില്‍ ബിനില്‍ വില്‍സന്‍ (23),കാട്ടൂര്‍ മുനയം ചാഴു വീട്ടില്‍ അസ്‌മിന്‍ (22) എന്നിവരെ ആളുര്‍ എസ് ഐ വി.വി വിമലിന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നവംബർ 2 ന് രാത്രി 9 30 മണിക്ക് 4 പേരടങ്ങുന്ന സംഘം ഒരു സ്‌കൂട്ടറിലെത്തി കടയില്‍ കയറി സിഗരറ്റ് വാങ്ങുകയും കയ്യില്‍ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മേശയിലുണ്ടായിരുന്ന 6000 രൂപ കവര്‍ച്ച ചെയ്തു കൊണ്ടു പോവുകയും ചെയ്ത്
ദീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഈ പ്രതികള്‍ കിഴുത്താണിയില്‍ വച്ച് ഒരു യുവാവിനെ ആക്രമിച്ച് അയാളുടെ ഡിയോ സ്‌കൂട്ടര്‍ തട്ടിയെടുത്താണ് കണ്ണിക്കരയില്‍ എത്തി കവര്‍ച്ച നടത്തിയത്. യുവാവിനെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത കേസില്‍ പ്രതികളെ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസില്‍ ഒരാള്‍ ഒളിവിലാണ്. അഡീഷണല്‍ എസ്.ഐ ഡെന്നി. എ എസ് ഐ ഗ്ലാഡിന്‍ ഫ്രാന്‍സിസ്’, സീനിയര്‍
സിവില്‍ പോലീസ് ഓഫിസര്‍ കെ വി ജസ്റ്റിന്‍. സി പി ഒ പ്രദീപ്,ജോബി പോള്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്‌.