റെയിൽ ക്രാക്ക് ഡിറ്റക്റ്റിംഗ് റോബോട്ട് രൂപകൽപ്പന ചെയ്ത് ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർത്ഥികൾ

Carmel College Admission Started

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ചു കൊണ്ടുള്ള റെയിൽ ക്രാക്ക് ഡിറ്റക്റ്റിംഗ് റോബോട്ട് രൂപകൽപ്പന ചെയ്ത നിർമ്മിച്ചു. റെയിൽവേ ട്രാക്കിൽ സംഭവിക്കുന്ന വിള്ളലുകൾ പൊട്ടലുകൾ എന്നിവ കണ്ടെത്തി വേണ്ടപ്പെട്ടവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാൻ സജ്ജമാക്കിയിട്ടുള്ളതാണ് ഈ റോബോട്ട്. ട്രാക്കിലെ മാർഗ്ഗതടസ്സങ്ങൾ മുൻകൂട്ടി കണ്ടെത്തുവാൻ അൾട്രാസോണിക് സെൻസിംഗ് സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2018ൽ കേന്ദ്രപ്രതിരോധ മന്ത്രാലയം കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത ഒരേ ഒരു ടീം ഇവരുടെതാണ്. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അദ്ധ്യാപകരായ രാജീവ് മോഹൻ, ജോജു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം വർഷ വിദ്യാർഥികളായ ജീസൻ പോൾ, ഐവിൻ വർഗീസ്, അരവിന്ദ് മുരളീധരൻ, അന്ന റോസ് ജോൺസൺ , അൻസ ജിമ്മി, ആനന്ദ് സംഗമേശ്വരൻ എന്നിവർ ചേർന്നാണ് ഈ പ്രൊജക്ട് നിർമ്മിച്ചത്. ഡ്രോൺ സംവിധാനം ഉപയോഗിച്ച് റെയിൽവേ ട്രാക്കിന് മുകളിലൂടെ പരിശോധന നടത്തുവാൻ സാധിക്കുന്നവിധത്തിലുള്ള ഇതിന്റെ പരിഷ്കരിച്ച രൂപം പുറത്തിറക്കാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്.

Shopping Complex for Rent