എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളത്തിളക്കം വിജയോത്സവം സംഘടിപ്പിച്ചു

പടിയൂർ: എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ “മലയാളത്തിളക്കം” വിജയോത്സവം സാഹിത്യകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ ടിവി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സുധ വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മലയാളത്തിളക്കത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ സൃഷ്ടികളടങ്ങുന്ന യു.പി, ഹൈസ്കൂൾ വിഭാഗം മാഗസിനുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ പിജി സാജൻ വിജയ പ്രഖ്യാപനം നടത്തി. മാനേജ്മെൻറ് കമ്മിറ്റി അംഗം സുമന പത്മനാഭൻ പ്രസിഡണ്ട് എ എസ് ഗിരീഷ് വൈസ് പ്രസിഡണ്ട് കെ ആർ നാരായണൻ മാതൃ സംഘം പ്രസിഡണ്ട് ലതിക ഉല്ലാസ് രശ്മി തുടങ്ങിയവർ സംസാരിച്ചു. സി.പി സ്മിത സ്വാഗതവും പികെ സിമി നന്ദിയും പറഞ്ഞു.