ത്രിദിന ശാസ്ത്രജാലകം ശില്പശാല സമാപിച്ചു

ഇരിങ്ങാലക്കുട :പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്നുവന്ന ശാസ്ത്രജാലകം ശില്പശാല സമാപിച്ചു. തൃശ്ശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 41 വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. ഫിസിക്സ് ,കെമിസ്ട്രി, സുവോളജി, ബോട്ടണി മുതലായ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും കൂടാതെ ലബോറട്ടറികളിൽ വിവിധങ്ങളായ പരീക്ഷണങ്ങളും നടത്തി. സമാപനസമ്മേളനത്തിൽ ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോക്ടർ മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡി.ഡി.ഇ അരവിന്ദാക്ഷൻ മാസ്റ്റർ മുഖ്യപ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പറമ്പിൽ സി എം ഐ ,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഷാജു കെ വൈ , ഡോ.സി ജോഷി എന്നിവർ പ്രസംഗിച്ചു.