കുടുംബശ്രീ സ്ക്കൂൾ രണ്ടാംഘട്ട ഉദ്ഘാടനം നടന്നു

പടിയൂർ: പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സ്ക്കൂൾ രണ്ടാംഘട്ട ഉദ്ഘാടനം പ്രസിഡൻ്റ് സി എസ്സ് സുധൻ നിർവ്വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് 5-)o വാർഡ് മെമ്പർ ബിനോയ് കോലാന്ത്ര അദ്ധ്യക്ഷത വഹിച്ചു.

ഒന്നാംഘട്ട കുടുംബശ്രീ സ്ക്കൂളിൻ്റെ സർട്ടിഫിക്കറ്റ് വിതരണം ചൈത്രം കുടുംബശ്രീ സെക്രട്ടറി സുമരാമചന്ദ്രന് നൽകി കൊണ്ട് നിർവ്വഹിച്ചു. 10-ാം വാർഡ് മെമ്പർ സുനന്ദ ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ സ്ക്കൂളിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചെയർപേഴ്സൺ അജിത വിജയൻ പറഞ്ഞു. ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ജീൻവാസ് ക്ലാസ്സെടുത്തു. ചൈത്രം കുടുംബശ്രീ സെക്രട്ടറി സുമ രാമചന്ദ്രൻ സ്വാഗതവും ചൈത്രം അയൽക്കൂട്ടാംഗം ശ്രീമതി ശാന്താ മോഹൻ നന്ദിയും പറഞ്ഞു..