ഐ. ടി. യു ബാങ്കിന്റെ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു.

Carmel College Admission Started

ഇരിങ്ങാലക്കുട: ഐ. ടി. യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ലോഗോ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ നിമ്മ്യ ഷിജു പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ എം.പി ജാക്സൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി.കെ. ദിലീപ് കുമാർ സ്വാഗതവും പി.ജെ തോമസ് നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ വി.എസ് വാസുദേവൻ, അസിസ്റ്റന്റ് ജനറൽ മനേജർ ടി.എ ജയദൻ, മാനേജർ ടി.വി ചാർളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Shopping Complex for Rent