എൻ.എസ്.എസ്. കരയോഗം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

Carmel College Admission Started

ഇരിങ്ങാലക്കുട: കിഴക്കുംമുറി എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കരയോഗം ഹാളിൽ നടത്തി.

പ്രസിഡന്റ് പേടിക്കാട്ടിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ മുഖ്യാതിഥിയായി.

ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു.

കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ഒരു പൈസ പോലും പുറത്തേക്കു പോകാതെ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായത്തോടെ ദേവസ്വം വക ഭൂസ്വത്തുക്കളെല്ലാം തിരിച്ചുപിടിച്ച് കൂടൽമാണിക്യത്തെ കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാക്കി മാറ്റുകയാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് പ്രദീപ് മേനോൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

ശക്തമായ നിലപാടുകൾ എടുക്കുകയും എടുത്ത നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന പ്രസ്ഥാനമായി എൻ.എസ്.എസ്. മാറിയെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി ശങ്കരൻകുട്ടി പറഞ്ഞു.

80 വയസ്സു കഴിഞ്ഞ കരയോഗാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും നടത്തി.

വനിതാ യൂണിയൻ പ്രസിഡന്റ് പ്രൊഫ. സാവിത്രി ലക്ഷ്മണൻ, താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ, കരയോഗം കമ്മിറ്റി അംഗങ്ങളായ സേതുരാമൻ, വത്സല രാധാകൃഷ്ണൻ, നമിത ഗോപിനാഥ്, നിർമ്മല നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.

സെക്രട്ടറി അരുൺ ഗാന്ധിഗ്രാം സ്വാഗതവും വൈസ് പ്രസിഡന്റ് പ്രേമ പാറയിൽ നന്ദിയും പറഞ്ഞു.

Shopping Complex for Rent