ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ ഭരണഘടനയും മൗലികാവകാശങ്ങളും എന്ന വിഷയത്തിൽ ക്ളാസ് സംഘടിപ്പിച്ചു

മാപ്രാണം : ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലയുടെ കീഴിൽ നടത്തിവരുന്ന ഭഗത് സിംഗ് സ്ഥിരം പഠന സ്കൂളിന്റെ രണ്ടാമത്തെ ക്ലാസ് ഡിസംബർ 2ന് എ.കെ.ജി മന്ദിരത്തിൽ വച്ചു നടത്തി.ഭരണ ഘടനയും മൗലികാവകാശങ്ങളും എന്ന വിഷയത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ സോന കെ കരീം ക്ലാസ് എടുത്തു. മേഖല സെക്രെട്ടറി യദു കെ.ഡി, പ്രസിഡണ്ട്  ധനേഷ്പ്രിയൻ ടി.ഡി, ട്രഷറർ ശാലിനി സദാനന്ദൻ, ജോ.സെക്രെട്ടറി മായ മഹേഷ്, എക്സിക്യുട്ടീവ് ഷോയൂബ്.പി.ബി എന്നിവർ സംസാരിച്ചു.