ടെലിഫിലിം സ്വർഗവാതിൽ സി ഡി യുടെ പ്രകാശനം നടത്തി 

ഊക്കൻ മെമ്മോറിയൽ എൽ പി സ്കൂളിൽ ടെലിഫിലിം സി ഡി പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ പി സ്കൂളിൽ പി ടി എ യും, മാനേജ്മെന്റിന്റയും, വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നിർമ്മിക്കുന്ന ടെലിഫിലിം സ്വർഗ്ഗവാതിൽ സി ഡി യു ടെ പ്രകാശനം തുറവൻകുന്ന് സെന്റ് ജോസഫ് ചർച്ച് വികാരി റവ.ഫാ.ഡേവിസ് കിഴക്കുംത്തല ഡയറക്ടർ തോമസ് ചേനത്ത് പറമ്പിലിന് നല്കി കൊണ്ട് നിർവഹിച്ചു. ഡി പോൾ പ്രൊവിൻസ് മദർ സുപ്പിരിയർ റവ.സി മനീഷ അധ്യക്ഷത വഹിച്ച യോഗത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, പ്രധാന അധ്യാപിക റവ.സിസ്റ്റർ ചാൾസ് സി എസ് സി, വാർഡ് അംഗം ഷാജു വെളിയത്ത്,പി ടി എ പ്രസിഡന്റ് ഗീത ബിനോയ്, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സ്ക്കൂൾ ലീഡർ മിലൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.