ഗ്രാമീണ മാർക്കറ്റ് പണിയുന്നതിനാവശ്യമായ സ്ഥലം കാട്ടൂർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി ദാനം നൽകി കാട്ടൂർ തറയിൽ കുടുംബം മാതൃകയായി

കാട്ടൂർ ഗ്രാമപഞ്ചായത്തിന് 15 സെന്റ് സ്ഥലം ദാനമായി ലഭിച്ചു.കാട്ടൂർ ഗ്രാമപഞ്ചായത്ത് ഗ്രാമീണ മാർക്കറ്റ് പണിയുന്നതിനായി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിസരത്തുള്ള 35 സെന്റ് സ്ഥലത്തിനോട് ചേർന്ന് കിടന്നിരുന്ന 15 സെന്റ് സ്ഥലമാണ് മാർക്കറ്റ് പണിയുന്നതിനായി കാട്ടൂർ തറയിൽ ചാക്കുണ്ണിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ഭാര്യ ശോശന്നയും മക്കളും പഞ്ചായത്തിന് വിട്ട്  നൽകിയത്.

പഞ്ചായത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ വെച്ചാണ് കൈമാറുന്നതിനുള്ള സമ്മത പത്രം അദ്ദേഹത്തിന്റെ കുടുംബക്കാർ കാട്ടൂർ ഗ്രാമപഞ്ചായത്തിന് കൈമാറിയത്.പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ്  മനോജ് വലിയപറമ്പിൽ സെക്രട്ടറി കെ.ആർ സുരേഷ് എന്നിവർ സമ്മത പത്രം ഏറ്റുവാങ്ങി.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.വി.ലത,ജയശ്രീ സുബ്രമണ്യൻ, ടി. കെ.രമേഷ് മെമ്പർമാരായ ഷീജ പവിത്രൻ, ധീരജ്‌ തേറാട്ടിൽ,എ. എച്ച്.ഹൈദ്രോസ്,എം.ജെ.റാഫി,അമീർ തൊപ്പിയിൽ തുടങ്ങിയവർ പങ്കെടുത്തു.