ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയകൃഷ്ണൻ മാസ്റ്ററുടെ 19-ാം ബലിദാനം ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനകളും ബൈക്ക് റാലിയും പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. യുവമോർച്ച മണ്ഡലം ഉപാദ്ധ്യക്ഷൻ ശ്യാംജി മാടത്തിങ്കൽ നയിക്കുന്ന ബൈക്ക് റാലി ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ഇരിങ്ങാലക്കുടയിൽ നിന്നാരംഭിച്ച ബൈക്ക് റാലി ആളൂർ മാള വഴി ജംഗ്ഷനിൽ സമാപിച്ചു .മാള വഴിയിൽ നിന്ന് പ്രകടനം ആളൂർ ജംഗ്ഷനിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്യാംജി മാടത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ.ടി.എസ്. അനുസ്മരണ പ്രസംഗം നടത്തി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പാറയിൽ, യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്ണു എന്നിവർ പ്രസംഗിച്ചു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥൻ സ്വാഗതവും അജീഷ്പൈക്കാട്ട്
നന്ദിയും പറഞ്ഞു. യുവമോർച്ച നിയോജക മണ്ഡലം ഭാരവാഹികളായ കെ.പി മിഥുൻ, അരുൺ കാട്ടൂർ, സ്വരൂപ്, ദിനിൽ ബിജെപി നേതാക്കളായ സുനിലൽപീണിക്കൽ, കൃപേഷ് ചെമ്മണ്ട, മഹിള മോർച്ച ജില്ലാ ഭാരവാഹികളായ സിനി രവീന്ദ്രൻ ,സുധ അജിത്ത് എന്നിവർ നേതൃത്വം നൽകി.