ആനന്ദപുരം സെന്റ്.ജോസഫ് പബ്ളിക് സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു

ആനന്ദപുരം : ആനന്ദപുരം സെന്റ് ജോസഫ് പബ്ളിക് സ്കൂളിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് ജോമി ജോൺ കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ.ജി വിഭാഗം കോർഡിനേറ്റർ സിസ്റ്റർ ജീസ്മ സ്വാഗതമാശംസിച്ചു. സുപ്പീരിയർ സിസ്റ്റർ ഫ്ളോസി അധ്യക്ഷത വഹിച്ചു സംസാരിച്ചു.

പ്രിൻസിപ്പൽ സിസ്റ്റർ നവ്യ, ബേബി കിങ്ങ്, ബേബി ക്യൂൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആസ്വാദകരെ വിസ്മയിപ്പിക്കുന്ന രീതിയിൽ കൊച്ചു കുട്ടികളവതരിപ്പിച്ച പുതുമയാർന്ന കലാപരിപാടികൾ കിഡ്സ് ഫെസ്റ്റിന് മാറ്റുകൂട്ടി.ഡാലി വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. അനിത ജോർജ്ജ് നന്ദിയും രേഖപ്പെടുത്തി.