മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ആസ്സാമീസ് ചിത്രമായ “വില്ലേജ് റോക്ക് സ്റ്റാര്‍സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കും


ഇരിങ്ങാലക്കുട : 2017 ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ആസ്സാമീസ് ചിത്രമായ “വില്ലേജ് റോക്ക് സ്റ്റാര്‍സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബര്‍ 16ന് വെള്ളിയാഴ്ച്ച സ്‌ക്രീന്‍ ചെയ്യുന്നു.

സ്വന്തമായി ഒരു ഗിറ്റാര്‍ വാങ്ങുന്നതും, കൂട്ടുകാരുമൊത്ത് റോക്ക് ബാന്‍ഡ് രൂപീകരിക്കുന്നതും സ്വപ്നം കണ്ട് ജീവിക്കുന്ന പത്ത് വയസ്സുകാരി പെണ്‍കുട്ടിയുടെ കഥയാണ് റിമാ ദാസ് സംവിധാനം ചെയ്ത ചിത്രം പറയുന്നത്.

മികച്ച ബാലതാരം, മികച്ച സൗണ്ട് റെക്കോര്‍ഡിസ്റ്റ്, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ചിത്രം ദേശീയ അവാര്‍ഡുകള്‍ നേടി.

2018ല്‍ ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ചിത്രം 25 ഓളം അന്തര്‍ദേശീയ ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു.

ഈ ചിത്രത്തിന്റെ സൗജന്യ പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന്…