ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥി സഹോദരങ്ങൾക്ക് ബാല സാഹിത്യ അവാർഡ്


കൊടുങ്ങല്ലൂർ : ബാലസാഹിത്യ സമിതി 2018ലെ അവാർഡുകൾ പ്രഖ്യാപിച്ചതിൽ
3000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനിക്കുന്ന ഐ.ആർ.കൃഷ്ണൻ മേത്തല സ്മാരക എൻഡോവ്മെന്റിന് അർഷക് ആലിം അഹമ്മദ്, അമൻ അഹമ്മദ് എന്നീ സഹോദരകഥാകൃത്തുകൾ രചിച്ച  ‘കള്ളിച്ചെടിയും മഷിത്തണ്ടും പിന്നെ തുപ്പലാം കൊത്തികളും ‘ എന്ന കൃതി അർഹത നേടി.

അർഷക് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ളസ് വണ്ണിനും അമൻ ഡോൺബോസ്കോ സ്കൂളിൽ ഒമ്പതാം തരത്തിലും പഠിക്കുന്നു. ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് എക്സി. എൻജിനിയർ ഓഫീസിലെ ജീവനക്കാരിയും, പ്രശസ്ത കവിയത്രി രെജില ഷെറിന്റെയും,സാംസ്‌കാരിക പ്രവർത്തകനും ഇരിങ്ങാലക്കുടയിൽ ഐഡിയ ഷോറൂം നടത്തി വരുന്ന ഷെറിൻ അഹമ്മദിന്റെയും മക്കളാണിവർ.

നഷ്ടപ്പെട്ട പഴയ കാല ജീവിതത്തിന്റെ നന്മകൾ ഓർമ്മപ്പെടുത്താനുള്ള ശ്രമമാണ് “കള്ളിച്ചെടിയും മഷിത്തണ്ടും പിന്നെ തുപ്പലാംകൊത്തികളും” എന്ന പുസ്തകത്തിന് അവാർഡിന് അർഹത നേടികൊടുത്തത്. ജേതാക്കൾക്ക് അവാർഡും പ്രശസ്തിപത്രവും മെ മന്റോയും 2018 ഡിസംബർ 9 ഞായറാഴ്ച മതിലകം പഞ്ചായത്ത് ഇ.വി.ജി.സ്മാരക സാംസ്കാരിക മന്ദിരത്തിൽ കൂടുന്ന ബാലസാഹിത്യ സമ്മേളനത്തിൽ വെച്ച് സമർപ്പിക്കും.