കേരളത്തിലെ അമേരിക്ക


കെ പാനൂര്‍ എന്നൊരു മനുഷ്യനെ ഓര്‍മയുണ്ടോ ? ഇന്നലെ മരിച്ചതേയുള്ളൂ.

ഡെപ്യൂട്ടി കളക്ടറായി വിരമിച്ച പാനൂര്‍ 1963 ഇല്‍ കേരളത്തിലെ ആഫ്രിക്ക എന്നൊരു പുസ്തകമെഴുതി.. ഈ പുസ്‌തകമിറങ്ങിയപ്പോള്‍ അന്നത്തെ കേരള സര്‍ക്കാര്‍ തിടുക്കം കാട്ടിയത്‌ പുസ്‌തകം കണ്ടുകെട്ടാനും ഗവര്മെന്റു

ദ്യോഗസ്ഥനായ പാനൂരിനെതിരെ ഡിഫന്സ് ഓഫ്‌ ഇന്ത്യ റൂള്സ് അനുസരിച്ച്‌ അച്ചടക്കനടപടികള്‍ സ്യീകരിക്കാനുമായിയിരുന്നു. പിന്നീട്‌ യുനസ്‌കോ പുരസ്‌കാരം കിട്ടിയപ്പോഴാണ്‌ വാള്‍ ഉറയിലിട്ടത്‌.

ആ പുസ്തകത്തിലെ ഒരു ഭാഗം..
——————-
കാസർകോടിനടുത്തുള്ള ഒരു കുന്നിൻപുറത്ത് കൊറഗരുടെ ഒരു കോളനി കാണാൻ പോയ ദിവസത്തെ അനുഭവങ്ങൾ എനിക്ക് ഒരിക്കലും മറക്കാനാവുന്നില്ല. കൂടെ ചില സുഹൃത്തുക്കളുണ്ടായിരുന്നു. ഇതാ ഇവിടെ ഒരു കൊപ്പു കാണാം. ഒരാൾ മൂന്നുനാലു മരങ്ങൾ പച്ചിലക്കുട പിടിച്ചു നിൽക്കുന്ന ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു. കൊപ്പു എന്നാൽ കൊറഗന്റെ കുടിൽ എന്നർഥമാണ്. കന്നടഭാഷയിൽ കൊപ്പു എന്നാൽ ചപ്പ് എന്നാണർഥം. സുഹൃത്ത് ചൂണ്ടികാണിച്ച ഭാഗത്ത് കുറെ ചപ്പുകളും ചവറുകളും കൂമ്പാരമായി കൂട്ടിയിട്ടുണ്ടെന്നു തോന്നി.
ഇതിനുള്ളിൽ മനുഷ്യർ ജീവിക്കുന്നുണ്ടെന്നോ? എന്റെ സുഹൃത്ത് എന്നെ കളിപ്പിക്കുകയാണെന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്‌ടപ്പെട്ടു. പക്ഷേ, ഒന്നു രണ്ട് മനുഷ്യക്കോലങ്ങളുടെ തല ആ ചപ്പുചവറുകൂമ്പാരത്തിനുള്ളിൽ നിന്നു പുറത്തേക്ക് നീട്ടിക്കണ്ടതോടെ ആ വിശ്വാസം തകർന്നു. അവർ അച്ഛനും അമ്മയും മക്കളും ഞങ്ങൾക്കുവേണ്ടി പ്രയാസപ്പെട്ട് പുറത്തേക്ക് വന്നു നിരന്നു നിന്നു. അരയിൽ കറുത്ത തുണിക്കഷ്ണം മാത്രം ചുറ്റിയ ആണുങ്ങളും എന്തെല്ലാമോ

 

 

 

കിട്ടിയത് വാരിവലിച്ചുടുത്തിരിക്കുന്ന പെണ്ണുങ്ങളും. ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ തലയിൽ പാളത്തൊപ്പി ധരിച്ചിട്ടുണ്ട്. കുറച്ചകലെ വേറൊരു കുടുംബം വെറും മരത്തണലിൽ കഴിഞ്ഞുകൂടുന്നതു കണ്ടു. ഒരു മരക്കൊമ്പിൽ കെട്ടിത്താത്തിയിട്ടുള്ള തുണിത്തൊട്ടിലിൽ കിടന്നുകൊണ്ട് അവരുടെ കുഞ്ഞ് നിലവിളിക്കുന്നുണ്ട്. ഒരു പുൽപ്പായക്കഷണം പോലും അവിടെയെങ്ങും കാണാനില്ല. ഇവരെല്ലാം മണ്ണിൽത്തന്നെ വീണുറങ്ങുന്ന മണ്ണിന്റെ മക്കളാണ്.

 

അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞ മൺകലങ്ങൾ കിടക്കുന്നു. ചിലർ കുറച്ചകലെ പാറക്കെട്ടുകളിലിരുന്ന് കൊട്ടമെടയുകയാണ്. ഞങ്ങളെ കാണേണ്ട താമസം, എല്ലാവരും അടുത്തുവന്ന് ചിരിച്ചുനിന്നു. കന്നടഭാഷയിൽ എന്തെല്ലാമോ ആവശ്യപ്പെട്ടു. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. കുഞ്ഞുങ്ങൾ മുതൽ കിഴവന്മാർ വരെ എല്ലാവർക്കും ചുവന്ന ചുണ്ടുകളും പല്ലുകളുമാണ് ഉള്ളതെന്നു മാത്രം മനസിലായി. ഭക്ഷണം ഇല്ലെങ്കിലും ജീവിക്കും, ഒരുനേരം വെറ്റില മുറുക്കാൻ തരപ്പെട്ടില്ലെങ്കിൽ മരിക്കും എന്ന് അവരുടെ പല്ലുകൾ സംസാരിക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം ദുസ്സഹമായ ദുർഗന്ധം പരത്തുന്നുണ്ട്. എന്റെ മൂക്കിനെ ഒന്നു സാന്ത്വനപ്പെടുത്താനെന്ന മട്ടിൽ ഞാൻ തലോടി. അതു കണ്ട് ഒ

രു സുഹൃത്ത് സൂചിപ്പിച്ചു. ഇവർ ഒരിക്കൽ ധരിച്ച വസ്‌ത്രം മാറ്റാറില്ല. നനയ്‌ക്കാറും കുളിക്കാറുമില്ല. പിന്നെ ഭക്ഷണം ചത്ത പശുക്കളുടെയും എരുമകളുടെയും ഇറച്ചിയാണല്ലോ.

————————

 

1963-ൽ കെ പാനൂർ എഴുതിയ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്‌തകത്തിൽ നിന്ന് എടുത്ത വരികൾ. വയനാട്ടിലെ ജനതയുടെ ജീവിതം പുറം ലോകത്തിനു മുൻപിൽ ആദ്യമായി തുറന്നുകാട്ടിയ പുസ്‌തകമാണിത്. പുസ്‌തകം കണ്ട് ആദിവാസികളെ രക്ഷിക്കാനായി എന്തെങ്കിലും നടപടി സ്വീകരിക്കുകയല്ല, മറിച്ച് പുസ്‌തകം കണ്ടുകെട്ടുകയാണ് അന്നത്തെ സർക്കാർ ചെയ്‌തത്. എന്നാൽ കേരളസാഹിത്യ അക്കാദമി വിശിഷ്‌ടഗ്രന്ഥങ്ങൾക്കുള്ള പാരിതോഷികം ഈ പുസ്‌തകത്തിനു നൽകി. യുനസ്‌കോ അവാർഡും ലഭിച്ചു. എൻ വി കൃഷ്‌ണവാരിയരുടെ അവതാരിക.

—————————
ഏത്‌ സര്കാര്‍ വന്നാലും ആദിവാസി ആദിവാസിയായിത്തന്നെ നരകിക്കുന്നു എന്നതാണ്‌ സത്യം.

കേരളത്തില്‍ സമസ്തവും സുന്ദര മോഹനങ്ങളാണ് എന്നുള്ള കപട വലതു / ഇടതു പക്ഷ നാട്യങ്ങളുടെ മുഖത്ത് വീഴുന്ന അടിയാണ് ഈ ചിത്രം…………

ശരിയാണ്…………. കേരളം പലകാര്യങ്ങളിലും മുന്പി്ലാണ്………

കഴിഞ്ഞ അറുപത് വര്ഷമായി മലയാളി യുവത്വം മരുഭൂമിയില്‍ കിടന്നു ചോര നീരാക്കി ഉണ്ടാക്കുന്ന ചില്ലറ ത്തുട്ടുകള്‍ ആണ് ആ വ്യത്യാസത്തിന് കാരണം, ഗള്ഫ് പ്രവാസം നേടിത്തന്ന ചില്ലറ സാമ്പത്തിക കരുത്ത് കൊണ്ട് മാത്രമാണു കേരളം വളര്ന്നത്, അല്ലാതെ ഇന്നേ വരെ ഭരിച്ചു മുടിച്ച ഇടതു വലതു സഖ്യ സര്ക്കാരുകള്ക്ക് യാതൊരു റോളുമില്ല.. ഓർക്കുക…പ്രവാസംതേടാത്ത ആദിവാസിയുടെയും ദളിതൻെറയും അവസ്ഥ…കേരളത്തിലിന്നും സോമാലിയയെക്കാൾ…ദയനീയമാണ്…

ബംഗാളിലെ മരിഞ്ച് ഹപിയില്‍ ആദിവാസിയെ വേടിവെച്ചു കശാപ്പു ചെയ്തത് ഇടതു പക്ഷ സർക്കാരിന്റെ പോലീസ് ആണ്…
കമ്യൂണിസ്റ്റ്കാരും നെഹ്രുവും അന്ന് ഭീം റാവു അംബേദ്കറിനെ പാര്ലി്മെന്റില്‍ എത്തിക്കാതിരിക്കാന്‍ ഒരുമിച്ച് ശ്രെമിച്ചവരാണ്..
———————————-
“”ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍””
—ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ വരികളാണ്
.