ഇരിങ്ങാലക്കുട മാർക്കറ്റിലെ അറവു മാംസ വിൽപ്പന നിറുത്തിവച്ചു.

ഇരിങ്ങാലക്കുട: മാർക്കറ്റിലെ മാംസ വിൽപ്പന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിറുത്തിവച്ചത്. അറവുശാല പ്രവർത്തിക്കാത്ത നഗരത്തിൽ അറവു മാംസ വിൽപ്പന പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാന്ന് നടപടി.

അംഗീകാരമുള്ള അറവുശാലകളിൽ അറവു നടത്തി കൊണ്ടുവരുന്ന മാംസം മാത്രമേ ഇനി നഗരസഭാ   അതിർത്തിയിൽ വിൽക്കാൻ അനുവദിക്കുകയുള്ളുവെന്ന കൗൺസിൽ യോഗ തീരുമാനപ്രകാരമാണ് മാംസ വിൽപ്പന നിറുത്തി വച്ചത്. ചാലക്കുടി, തൃശൂർ തുടങ്ങിയ അംഗീകൃത അറവുശാലകളിൽ മാംസം എത്തിച്ച് വിൽപ്പന നടത്താനെ ഇനി അനുവാദമുള്ളൂ. എന്നാൽ മാലിന്യ പ്രശ്നത്തിന്റെ പേരിൽ 2012 ൽ അടച്ചു പൂട്ടിയ നഗരസഭ അറവുശാല തുറന്ന് പ്രവൃത്തിക്കാൻ വേണ്ട നടപടികൾ 6 വർഷമായിട്ടും പൂർത്തിയാക്കത്തിൽ വ്യാപാരികളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.