കുതിരാൻ ചുരം ഉൽഘാടനത്തിനൊരുങ്ങുന്നു


മലയാളികളുടെ, പ്രത്യേകിച്ചു തൃശൂർ പാലക്കാട് നിവാസികളുടെ സ്വപ്നം പൂവണിയുന്നു. ഒരു മാസത്തിനുള്ളിൽ ചുരം തുറന്നു കൊടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്..

മണിക്കൂറുകൾ എടുത്തിരുന്ന തൃശൂർ-പാലക്കാട് യാത്രകൾ ഇനി ഒരു മണിക്കൂറിൽ താഴെ സമയമേ എടുക്കുള്ളൂ എന്നാണ് യാത്രക്കാരുടെ നിഗമനം. നാട്ടിലെ മലയാളികളെ കൂടാതെ, കോയമ്പത്തൂർ, ബാംഗ്ലൂർ യാത്രക്കാർക്കും ഈ സമയലാഭം ഒരു അനുഗ്രഹമായിരിക്കും.

ലോറികളുടെ നീണ്ട നിരയും അപകടങ്ങളും സ്ഥിരസംഭവമായിരുന്ന ഈ റൂട്ട് ഇനി എഞ്ചിനീയറിങ്ങിന്റെ മുഖമുദ്ര ആവും..