ഇരിങ്ങാലക്കുട മേരിമാത ടാക്കീസ് – മേരികുഞ്ഞായി ലെന


മോഹൻലാൽ ആരാധകരെ വിസ്മയിപ്പിക്കാൻ നമ്മുടെ സ്വന്തം ലെന വരുന്നു…

LLB ക്കാരിയായ മേരികുഞ്ഞ് കടുത്ത മോഹൻലാൽ ആരാധിക ആണ്. “പുലിമുരുകൻ” സിനിമ മേരിമാതയിൽ റീലീസ് ചെയ്യിക്കുക എന്നുള്ളത് മേരിക്കുഞ്ഞിന്റെ അഭിമാന പ്രശ്നമാണ്.

1960 ഇൽ ഇരിങ്ങാലക്കുടക്കാരൻ ആയ കോമ്പാറ കുഞ്ഞിപ്പാലു ചേട്ടൻ ആണ് മേരിമാത തിയറ്റർ തുടങ്ങുന്നത്. കുഞ്ഞിപ്പാലുവിന് ശേഷം തിയറ്റർ നടത്തിയത് മകൻ കോമ്പാറ ലാസർ. ഒരിക്കൽ ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന് പോലീസുമായി കൊമ്പു കോർത്ത ലാസറേട്ടന്റെ ആക്ഷൻ സീൻ കണ്ട നാട്ടുകാർ, അന്ന് മുതൽ ലാസറേട്ടനേയും ഒരു താരമായി ആരാധിക്കാൻ തുടങ്ങി. ലാസറേട്ടന്റെ കാലശേഷം ഇപ്പോൾ തിയറ്റർ നടത്തുന്നത് മകൾ മേരികുഞ്ഞ് ആണ്.

*സുവർണ പുരുഷൻ*
ഒരു ദേശം ഒരു താരം