“പരിസര ശുചിത്വം മുഖ്യം” : കൂടൽമാണിക്യത്തിൽ ഫ്ലാഷ് മോബുമായി എൻ.എസ്.എസ്. വൊളൻ്റിയർമാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവാഘോഷ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചും പരിസര ശുചിത്വ ബോധവൽക്കരണം ലക്ഷ്യമാക്കിയും ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പകൽ ശീവേലിക്ക് ശേഷം കിഴക്കേ നടയിൽ 30ഓളം വൊളൻ്റിയർമാർ അണിനിരന്ന ഫ്ലാഷ് മോബ് ഭക്തജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

അധ്യാപകരായ ഇന്ദുകല രാമനാഥ്, സി.സി. സ്വപ്ന, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ നരേന്ദ്രൻ, ഭാരവാഹികളായ രമേഷ് മേനോൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *