ഇരിങ്ങാലക്കുട : ആളൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പൊരുന്നംകുന്ന് സ്വദേശിയായ തറയിൽ വീട്ടിൽ മനുവി(29)നെ കാപ്പ ചുമത്തി തടങ്കലിലാക്കി.
മനുവിനെതിരെ കൊടകര സ്റ്റേഷൻ പരിധിയിൽ 2022ൽ ഒരു അടിപിടിക്കേസും, ആളൂർ സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസും, സ്കൂട്ടർ തീവെച്ച് നശിപ്പിച്ച കേസ്സും, 2024ൽ മറ്റൊരു വധശ്രമക്കേസും, ചാലക്കുടി സ്റ്റേഷൻ പരിധിയിൽ 2024ൽ അടിപിടിക്കേസടക്കം 5 ഓളം ക്രമിനൽക്കേസുകളും നിലവിലുണ്ട്.
Leave a Reply