ഇരിങ്ങാലക്കുട : കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്കത്തുരുത്തിയിൽ നിന്നും ചീട്ടുകളി സംഘം പിടിയിലായി.
ശനിയാഴ്ച രാത്രി 9 മണിയോടെ കൈമാപ്പറമ്പിൽ രാജു എന്നയാളുടെ വീട്ടിൽ നിന്നും പണം വച്ച് നടത്തുന്ന ചീട്ടുകളി സംഘത്തെയാണ് കാട്ടൂർ പൊലീസ് പിടികൂടിയത്.
രാജു പൈസ വാങ്ങി ചീട്ടുകളി സംഘത്തിന് വീട്ടിൽ സൗകര്യം ഒരുക്കി കൊടുക്കുകയാണ് പതിവ്.
കാട്ടൂർ ഇൻസ്‌പെക്ടർ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി കൈപ്പറമ്പിൽ കൃഷ്ണൻ മകൻ രാജു എന്ന ആണ്ടി രാജുവിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.
റെയ്ഡിൽ കൈപ്പമംഗലം അന്തിക്കാട്ട് വീട്ടിൽ ബിജു, എടതിരിഞ്ഞി കൊരട്ടിപ്പറമ്പിൽ ദിലീപ്, എസ് എൻ പുരം വൻപറമ്പിൽ സുരേഷ്, എസ് എൻ പുരം അടിപറമ്പിൽ കലേഷ്, എസ് എൻ പുരം ചള്ളിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ, എടതിരുത്തി മേനോത്ത്പറമ്പ് വീട്ടിൽ ഡാനിഷ്, കൊരട്ടി എടത്തിപറമ്പൻ വീട്ടിൽ ജോർജ് എന്നിവരെയാണ് 78,780 രൂപ സഹിതം അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ എസ് ഐ രമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി ജി ധനേഷ്, ജിതേഷ്, ഷൗക്കർ, സിപിഒമാരായ നിതിൻ, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
Leave a Reply